ചുവപ്പു കാർഡ് ക്രിക്കറ്റിലേക്കും: അച്ചടക്ക ലംഘനം നടത്തുന്ന താരങ്ങളെ മൈതാനത്തിന് പുറത്താക്കുന്ന ചുവപ്പു കാർഡ് സമ്പ്രദായം ക്രിക്കറ്റിലേക്കും

അച്ചടക്ക ലംഘനം നടത്തുന്ന താരങ്ങളെ മൈതാനത്തിന് പുറത്താക്കുന്ന ചുവപ്പു കാർഡ് സമ്പ്രദായം ക്രിക്കറ്റിലേക്കും.

2017 ഒക്ടോബർ ഒന്നു മുതൽ ആയിരിക്കും ഈ സമ്പ്രദായം ക്രിക്കറ്റിന്റെയും ഭാഗമാകുന്നത്. മൈതാനത്ത് കടുത്ത അച്ചടക്കലംഘനം നടത്തുന്നവർക്കാകും ക്രിക്കറ്റിൽ ചുവപ്പുകാർഡ് നൽകുക.

എംസിസി (മെർലിബോൺ ക്രിക്കറ്റ് ക്ലബ്) വേൾഡ് ക്രിക്കറ്റ് കമ്മിറ്റിയാണ് ക്രിക്കറ്റിലും ചുവപ്പു കാർഡ് സംവിധാനം ഏർപ്പെടുത്താൻ ശുപാർശ ചെയ്തത്.

എതി‍ർ ടീമിലെ താരങ്ങളെയോ അംപയർമാരെയോ കയ്യേറ്റം ചെയ്യുക,അംപയറിനെ ഭീഷണിപ്പെടുത്തുക,മറ്റു ഗുരുതര വീഴ്ചകൾ വരുത്തുക എന്നീ കുറ്റങ്ങൾ ചെയ്യുന്നവർക്കാകും ചുവപ്പുകാർഡ് നൽകുക.

പുതിയ നിയമം നടപ്പാകുന്ന പക്ഷം ടെസ്റ്റ്, ഏകദിനം, ട്വന്റി20 എന്നിങ്ങനെ ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളിലും ഇതു ബാധകമായിരിക്കും.

ഡിസംബർ 6, 7 തിയതികളിൽ മുംബൈയിൽ ചേർന്ന എംസിസിയുടെ യോഗമാണ് ഈ നിർണായക തീരുമാനം കൊണ്ടുവന്നത്.പിന്നീടിത് ഇത് എംസിസിയുടെ മുഖ്യ കമ്മിറ്റിയുടെ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയായിരുന്നു.ഇനി എംസിസിയുടെ അംഗീകാരം കൂടി ലഭിച്ചാൽ ക്രിക്കറ്റ് മൈതാനത്തും ചുവപ്പു കാർഡെത്തും.

Leave a Reply

Your email address will not be published. Required fields are marked *