ഐഎസ്ആർഒയുടെ മറ്റൊരു ആകാശ വിജയം കൂടി :റിസോഴ്‌സ് സാറ്റ്-2എ വിജയകരമായി വിക്ഷേപിച്ചു.

രാജ്യത്തിന്റെ റിമോട്ട് സെന്‍സിങ് ഉപഗ്രഹമായ റിസോഴ്സ് സാറ്റ്-2എ ശ്രീഹരിക്കോട്ടയില്‍ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തിലെ ഒന്നാം ലോഞ്ച്പാഡില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചു.

പിഎസ്എൽവിയുടെ മൂപ്പത്തിയെട്ടാം ദൗത്യമാണിത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണ തറയിൽനിന്ന് രാവിലെ 10.24 നാണ് വിക്ഷപിച്ചത്.

235 കിലോഗ്രാം ഭാരമാണു റിസോഴ്സ് സാറ്റ്–2എയ്ക്ക്. ഈ ഉപഗ്രഹം സിങ്ക്രണസ് ഓർബിറ്റിലാണ് എത്തിച്ചത്.വിക്ഷേപിച്ചു 18 മിനിറ്റിനുള്ളിൽ ഭൂമിയിൽ നിന്നു 827 കിലോമീറ്റർ പരിധിയിലുള്ള ഓർബിറ്റിൽ ഉപഗ്രഹത്തെ എത്തിക്കാനായി.

ഗവേഷകരുടെ ഏറെ പ്രതീക്ഷയായ റിസോഴ്സ് സാറ്റ്–2എ ഉപഗ്രഹം അഞ്ചു വർഷം പ്രവർത്തിക്കും.റിസോഴ്സ് സാറ്റ്–1, റിസോഴ്സ് സാറ്റ്–2 എന്നീ ഉപഗ്രഹങ്ങളുടെ തുടർച്ചയായാണ് റിസോഴ്സ് സാറ്റ്–2എയും വിക്ഷേപിച്ചത്.

അത്യാധുനിക സംവിധാനങ്ങളാണ് റിസോഴ്സ് സാറ്റ്–2എയിൽ ഘടിപ്പിച്ചിരിക്കുന്നത്. ഹൈ റെസല്യൂഷൻ ലീനിയർ ഇമേജിങ് സെൽഫ് സ്കാനർ ക്യാമറ, മീഡിയം റെസല്യൂഷൻ എൽഐഎസ്എസ്–3 ക്യാമറ, ഫീൽഡ് സെൻസർ ക്യാമറകൾ എന്നിവ റിസോഴ്സ്സാറ്റ്–2എ ഉപഗ്രഹത്തിൽ ഘടിപ്പിച്ചിട്ടുണ്ട്. ക്യാമറകൾ പകർത്തുന്ന ചിത്രങ്ങളും വിഡിയോകളും സൂക്ഷിക്കാൻ 200 ജിബി സ്റ്റോറേജുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *