ഇന്തോനേഷ്യയില്‍ ഭൂചലനം:25 മരണം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു,മരിച്ചവരിൽ നിരവധി പേർ കുട്ടികൾ

മുസ്‌ലിം ജനസംഖ്യ കൂടുതലുള്ള പിഡെ ജയ മേഖലയിൽ ജനം പ്രഭാതനമസ്കാരത്തിന് ഒരുങ്ങുമ്പോഴായിരുന്നു ഭൂചലനം.

നിരവധിക്കെട്ടിടങ്ങൾ തകർന്നുവീണു. ഇതിനടയിൽ കുടുങ്ങിയിരിക്കുന്നവരെ രക്ഷിക്കുന്നതിനുള്ള ശ്രമം നടക്കുകയാണ്.

ജനം തെരുവുകളിൽ കൂടിനിൽക്കുകയാണ്. മരിച്ചവരിൽ നിരവധി പേർ കുട്ടികളാണ് എന്നാണ് വിവരം.

ഭൂകമ്പമാപിനിയില്‍ 6.5 രേഖപ്പെടുത്തിയ ശക്തമായ ചലനത്തില്‍ 25 പേര്‍ മരിച്ചതായാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. നിരവധി പേര്‍ക്ക് പരിക്കേറ്റു.
ശക്തിയേറിയ ചലനത്തിന് പിന്നാലെ 30 മിനിറ്റിനുള്ളില്‍ അഞ്ച് തവണ തുടര്‍ചലനങ്ങളുമുണ്ടായി.
സുമാത്ര ദ്വീപിന് വടക്ക് പടിഞ്ഞാറായി കടലിനടിയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

സുനാമി മുന്നറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല. 12 വര്‍ഷം മുമ്പ് ഡിസംബറിലുണ്ടായ വന്‍ ഭൂകമ്പത്തിലും പിന്നാലെയുണ്ടായ സുനാമിത്തിരകളിലും പെട്ട് പ്രദേശം നാമാവശേഷമായിരുന്നു.

2004ലില്‍ 9.1 രേഖപ്പെടുത്തിയ വന്‍ ഭൂകമ്പത്തില്‍ രണ്ട് ലക്ഷത്തോളം പേരാണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *