നിര്‍ണായക മത്സരത്തില്‍ നോർത്ത് ഈസ്റ്റിന് എതിരെ ബ്ലാസ്റ്റേഴ്‌സിന് ആധികാരിക വിജയം.

സി.കെ.വിനീതിന്റെ തകർപ്പൻ ഗോളിൽ ഐഎസ്എൽ മൂന്നാം സീസണിന്റെ സെമിഫൈനലിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി.

22 പോയിന്റോടെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനക്കാരായാണു  കേരളത്തിന്റെ മുന്നേറ്റം.

വലതു പകുതിയിൽനിന്നു റാഫി കോരിവിട്ട പന്ത് ഇടതുപാർശ്വത്തിൽ വിനീത് ഇടതുകാൽകൊണ്ടു സ്വീകരിച്ചു. എന്നിട്ടതു വലതു കാലിലേക്കു മാറ്റി. നൃത്തച്ചുവടുകളോടെ എതിരാളിയെ വെട്ടിച്ചു കടന്ന മലയാളിതാരം രണ്ട് ഡിഫൻഡർമാർക്കിടയിലൂടെ, നോർത്ത് ഈസ്റ്റ് ഗോളി രഹനേഷിന്റെ ഇടത്തേക്കു പന്തു പായിച്ചു.

ദ്വിപാദ സെമിയിൽ ഡൽഹി ഡൈനമോസാണ് എതിരാളികൾ. 11, 14 തീയതികളിലാണ് സെമിപോരാട്ടം.

Leave a Reply

Your email address will not be published. Required fields are marked *