ദി മമ്മി വീണ്ടുമെത്തുന്നു മൂന്നാം പതിപ്പിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

148093802771527-1

ആരാധകരെ ഭയത്തിന്റേയും ആകാംക്ഷയുടേയും മുള്‍മുനയില്‍ നിര്‍ത്തിയ ഹോളിവുഡ് ചിത്രം ദി മമ്മി വീണ്ടുമെത്തുന്നു. ചിത്രത്തിന്റെ ഞെട്ടിക്കുന്ന ടീസറിന് പിന്നാലെ ട്രെയിലറും പുറത്തിറങ്ങി. ഹോളിവുഡ് സൂപ്പര്‍താരം ടോം ക്രൂസ് നായകനാവുന്ന ഈ ചിത്രത്തില്‍ റസല്‍ കോ, സോഫിയ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. അലക്സ് കര്‍സ്മാനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മുന്‍പിറങ്ങിയ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തവും കൂടുതല്‍ ആകാംക്ഷയും ഭയവും സൃഷ്ടിക്കുന്നതാണ് പുതിയ ചിത്രം.

1999 ല്‍ ആണ് മമ്മി സീരിസിലെ ആദ്യ ചിത്രമായി ദ മമ്മി എന്ന ചിത്രം പുറത്തിറങ്ങുന്നത്. സ്റ്റീഫന്‍ സമ്മേഴ്സ് ഒരുക്കിയ ഈ ചിത്രത്തില്‍ ബ്രണ്ടന്‍ ഫ്രേസറും, റേച്ചല്‍ വെയ്സുമായിരുന്നു പ്രധാന താരങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *