ഗുരുതരാവസ്ഥയിലായ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത നിരീക്ഷണത്തില്‍ തുടരുന്നു

തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്കു ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നു വീണ്ടും തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി.

ജയയുടെ ആരോഗ്യ സ്ഥിതി അതീവഗുരുതരമെന്നാണു സൂചന.

തങ്ങളുടെ വിദഗ്ധ ഡോക്ടര്‍മാര്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് അപ്പോളോ ആസ്പത്രി അധികൃതര്‍ അറിയിച്ചു.

ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ജയലളിതയുടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം ഉപകരണത്തിന്റെ സഹായത്തോടെയാണ് നിലനിര്‍ത്തുന്നത്.

അതിനിടെ ജയലളിതയ്ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി എന്ന് സൂചനകളുണ്ട്.

മുഖ്യമന്ത്രിയുടെ രോഗവിവരം പുറത്തറിഞ്ഞതോടെ അണ്ണാ ഡിഎംകെ പ്രവർത്തകർ അപ്പോളോ ആശുപത്രിയിലേക്കു ഒഴുകുകയാണ്.തിരക്കു നിയന്ത്രിക്കുന്നതിനായി ആശുപത്രിയിലും പരിസരങ്ങളിലും സുരക്ഷ ശക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *