ഇന്‍ഡൊനീഷ്യന്‍ വിമാനം കാണാതായി:അഞ്ച് ജീവനക്കാരും എട്ട് യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നു

13 യാത്രക്കാരുമായി ഇന്‍ഡൊനീഷ്യന്‍ വിമാനം കാണാതായി.

ദക്ഷിണ സിങ്കപ്പൂരിലെ ബതാം ദ്വീപിലേക്ക് പോയ ഇന്‍ഡൊനീഷ്യന്‍ പോലീസിന്റെ ഇരട്ട എഞ്ചിന്‍ വിമാനമാണ് കാണാതായത്.

മെന്‍സനക്കിനും ജെറ്റര്‍ ദ്വീപിനും ഇടയില്‍ വിമാനം തകര്‍ന്നു വീണിരിക്കാനാണ് സാധ്യതയെന്ന് പോലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

അഞ്ച് ജീവനക്കാരും എട്ട് യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

പറന്നുയര്‍ന്ന് 50 മിനിറ്റുകള്‍ക്ക് ശേഷം വിമാനവുമായുള്ള ബന്ധം നഷ്ടമാകുകയായിരുന്നു.
വിമാനത്തിന്റേതെന്ന് കരുതുന്ന അവശിഷ്ടങ്ങള്‍ തിരച്ചില്‍ സംഘം കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Leave a Reply

Your email address will not be published. Required fields are marked *