നോർത്ത് ഈസ്റ്റിന് വിജയം,കൊച്ചിയിൽ നോർത്ത് ഈസ്റ്റ്-ബ്ലാസ്റ്റേഴ്സ് പോരാട്ടം

ഡൽഹി ഡെെനാമോസിനെതിരായ ഗുവാഹത്തിയിൽ നടന്ന നിർണായക മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിന് വിജയിച്ചാണ് നോർത്ത് ഈസ്റ്റ് സെമി പ്രതീക്ഷ നിലനിർത്തിയത്.

ഇനി ഞായറാഴ്ച്ച കൊച്ചിയിൽ നടക്കുന്ന മത്സരം വരെ കാത്തിരിക്കേണ്ടി വരും ഐ.എസ്.എല്ലിലെ നാലാമത്തെ സെമിഫെെനലിസ്റ്റ് ആരാണ് എന്ന് അറിയാൻ.

ഗുവാഹത്തിയിൽ നടന്ന മൽസരത്തിൽ ഡൽഹി ഡൈനാമോസിനെതിരെ ആതിഥേയരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ജയിച്ചുകയറിയതോടെയാണ് സെമി ഉറപ്പിക്കാനുള്ള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ അവസരം പാഴായത്.ഈ മൽസരം ഡൽഹി ജയിച്ചിരുന്നെങ്കിൽ ബ്ലാസ്റ്റേഴ്സിന് സെമി ഉറപ്പിക്കാമായിരുന്നു.

സെയ്ത്യാസെൻ സിങ് (60), ക്രിസ്റ്റ്യൻ റോമറിക് (71) എന്നിവരാണ് ഗോളുകൾ നേടിയത്.ഡൽഹിയുടെ ആശ്വാസ ഗോൾ മാർസലീഞ്ഞോ (90+) നേടി

ഇതോടെ, ഡിസംബർ നാലിന് കൊച്ചിയിൽ നടക്കുന്ന കേരളാ ബ്ലാസ്റ്റേഴ്സ്-നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മൽസരം വളരെ നിർണായകമായി. ഈ മൽസരത്തിൽ ജയിക്കുന്ന ടീമിന് സെമിയിൽ കടക്കാം. മൽസരം സമനിലയായാലും ബ്ലാസ്റ്റേഴ്സ് മുന്നേറും.

Leave a Reply

Your email address will not be published. Required fields are marked *