മോഹവിജയം സമ്മാനിച്ച് മൊഹാലി: ഇന്ത്യ, ഇംഗ്ലണ്ടിനെ എട്ടു വിക്കറ്റിന് തോല്‍പ്പിച്ചു

എട്ടു വർഷത്തിനുശേഷം ലഭിച്ച അവസരം മുതലെടുത്ത് പാർഥിവ്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നില്‍.

ഇന്ത്യയുടെ വിജയം അ‍ഞ്ചാം ദിവസത്തിലേക്കു നീട്ടാൻ ഇംഗ്ലണ്ടിനു കഴിഞ്ഞില്ല.
മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനംതന്നെ ഇന്ത്യ വിജയം സ്വന്തമാക്കി.വിജയത്തിലേക്ക് രണ്ടാം ഇന്നിങ്സിൽ 103 റൺസ് വേണ്ടിയിരുന്ന ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
ഓപ്പണർ മുരളി വിജയ് (പൂജ്യം), ചേതേശ്വർ പൂജാര (25) എന്നിവരുടെ വിക്കറ്റുകളാണ് ടീം ഇന്ത്യയ്ക്കു നഷ്ടപെട്ടത്.
രണ്ടാമിന്നിങ്‌സില്‍ താരതമ്യേനെ കുറഞ്ഞ സ്‌കോറായ 103 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയെ അര്‍ധ സെഞ്ച്വറി നേടിയ പാര്‍ഥിവ് പട്ടേല്‍ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു .
പാർഥിവ് 67ഉം ക്യാപ്റ്റൻ വിരാട് കോഹ്‌ലി ആറും റൺസെടുത്തു പുറത്താകാതെ നിന്നു.
ഓൾറൗണ്ട് പ്രകടനം നടത്തിയ രവീന്ദ്ര ജഡേജയാണ് മാൻ ഓഫ് ദ് മാച്ച്.

സ്കോർ: ഇംഗ്ലണ്ട് 283, 236. ഇന്ത്യ– 417, രണ്ടു വിക്കറ്റിന്  104

സ്കോർ ബോർഡ്: ഇംഗ്ലണ്ട് – (നാലിന് 84 തുടർച്ച) ജോ റൂട്ട് സി രഹാനെ ബി ജഡേജ–78, ഗരേത് ബാറ്റി എൽബി എൽബി ജഡേജ–പൂജ്യം, ജോസ് ബട്‌ലർ സി ജഡേജ ബി ജയന്ത് യാദവ്–18, ഹമീദ് – 59 നോട്ടൗട്ട്, ക്രിസ് വോക്സ് സി പാർഥിവ് ബി ഷമി–30, ആദിൽ റഷീദ് സി ഉമേഷ് യാദവ് ബി ഷമി–പൂജ്യം, ആൻഡേഴ്സൺ റൺഔട്ട്–അഞ്ച്, എക്സ്ട്രാസ് 9.എക്സ്ട്രാസ് 9. ആകെ 90.2 ഓവറിൽ 236.

വിക്കറ്റ് വീഴ്ച: 5–78, 6–107, 7–152, 8–195, 9–195, 10–236.

ബോളിങ്.ഷമി 14–3–37–2, ഉമേഷ് യാദവ് 8–3–26–0, അശ്വിൻ 26.2–4–81–3, ജഡേജ 30–12–62–2, ജയന്ത് യാദവ് 12–2–21–2.

ഇന്ത്യ–വിജയ് സി റൂട്ട് ബി വോക്സ്–പൂജ്യം, പാർഥിവ് പട്ടേൽ – 67 നോട്ടൗട്ട്, പൂജാര സി റൂട്ട് ബി റഷീദ്–25, കോഹ്‌ലി–ആറ് നോട്ടൗട്ട്, എക്സ്ട്രാസ്–ആറ്. ആകെ 20.2 ഓവറിൽ രണ്ടു വിക്കറ്റിന് 104.

വിക്കറ്റ് വീഴ്ച:1– 7, 2–88 ബോളിങ്: ആൻഡേഴ്സൺ 3–2–8–0, വോക്സ് 2–0–16–1, റഷീദ് 5–0–28–1, സ്റ്റോക്സ് 4–0–16–0, മൊയീൻ അലി 3–0–13–0, ബാറ്റി 3.2–0–18–0

Leave a Reply

Your email address will not be published. Required fields are marked *