ബ്രസീല്‍ ഫുട്‌ബോള്‍ ടീമിന് കേരള ബ്ലാസ്‌റ്റേഴ്‌സ് താരം സി.കെ വിനീതിന്റെ ആദരം

കൊളംബിയയിലെ വിമാന ദുരന്തത്തില്‍ മരിച്ച ബ്രസീല്‍ ഫുട്‌ബോള്‍ ടീമിന് കേരള ബ്ലാസ്‌റ്റേഴ്‌സ് താരം സി.കെ വിനീതിന്റെ ആദരം.ഗോളടിച്ച ശേഷം തന്റെ അരികിലേക്ക് ഓടിയെത്തിയ സഹതാരങ്ങളോട് കൈ കൊണ്ട് ആംഗ്യം കാണിച്ച് വിനീത് ഒന്നും വേണ്ടെന്ന് പറഞ്ഞു.

ഐഎസ്എൽ മൂന്നാം സീസണിലെ അവസാന എവേ മാച്ചിൽ ബ്ലാസ്റ്റേഴ്സും അത്‌ലറ്റിക്കോ ഡി കൊൽക്കത്തയും 1–1 സമനിലയിൽ

കൊൽക്കത്തയുടെ ഗോളി ദേബ്ജീത് മജുംദാറിന്റെ പിഴവിൽനിന്നാണു വിനീതിന്റെ ഗോൾ വന്നത്. ഇടതുപാർശ്വത്തിൽനിന്ന് മെഹ്താബ് ഉയർത്തിവിട്ട പന്ത് ഇടതു പോസിറ്റിലേക്കു താഴ്ന്നിറങ്ങിയപ്പോൾ ഗോളിക്കു പിടിച്ചൊതുക്കാനായില്ല ഗോളിയുടെ കയ്യിൽനിന്നു വീണപന്ത് ഡിഫൻഡർമാർക്ക് അടിച്ചകറ്റാനാകുന്നതിനു മുൻപ് മിന്നൽ വേഗത്തിൽ ഹെങ്ബാർത്ത് ഗോൾ പോസ്റ്റിന്റെ നടുവിലേക്കു മറിച്ചു. പറന്നെത്തിയ വിനീത് തുറന്നുകിടന്ന വലയിലേക്ക് വലയിലേക്ക് തലകൊണ്ടു പന്തിനെ യാത്രയാക്കി. വിനീതിന്റെ നാലാം ഗോൾ

Leave a Reply

Your email address will not be published. Required fields are marked *