ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ‘നാഡ’ ചുഴലിക്കാറ്റ് ചെന്നൈ തീരത്ത് വെള്ളിയാഴ്ച എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം:തമിഴ്‌നാട്ടില്‍ ജാഗ്രതാ നിര്‍ദ്ദേശം

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ‘നാഡ’ ചുഴലിക്കാറ്റ് ചെന്നൈ തീരത്ത് വെള്ളിയാഴ്ച എത്തുമെന്നും അതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അടുത്ത 12 മണിക്കൂര്‍ നിര്‍ണായകമാണ്.കാരണം തമിഴ്‌നാട് തീരത്ത് നിന്ന് 770 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റെന്നും മണിക്കൂറില്‍ 25 കിലോമീറ്ററാണ് അതിന്റെ വേഗമെന്നും അറിയിപ്പില്‍ പറയുന്നു.

അതിനാൽ തനെ ചുഴലിക്കാറ്റ് ഈ സമയംകൊണ്ട് ശക്തമായി തീരും.

വേദാരണ്യത്തിനും ചെന്നയ്ക്കുമിടയിലാണ് ചുഴലിക്കൊടുങ്കാറ്റ് കരയില്‍ പ്രവേശിക്കുക.

കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് പ്രതേകം അറിയിച്ചിട്ടുണ്ട്.

ഡിസംബര്‍ ഒന്നിന് രാത്രിയിലോ രണ്ടിന് പുലര്‍ച്ചയ്‌ക്കോ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്ത് പ്രവേശിക്കും.

ഒന്നിന് തന്നെ ഇതിന്റെ പ്രഭാവം മുലം തമിഴ്‌നാട്ടില്‍ കനത്ത മഴ ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *