ബ്രസീലിയന്‍ ക്ലബ് ഫുട്‌ബോള്‍ ടീം കയറിയ വിമാനം കൊളംബിയയിൽ തകർന്നുവീണു: 25 മരണം

ബ്രസീലിയന്‍ ക്ലബ് ഫുട്ബോള്‍ ടീമുമായി സഞ്ചരിക്കുകയായിരുന്ന വിമാനം കൊളംബിയയില്‍ തകര്‍ന്ന് 25 പേര്‍ മരിച്ചു.

ലാറ്റിനമേരിക്കൻ രാജ്യമായ ബൊളീവിയയിൽ നിന്നും പുറപ്പെട്ട വിമാനത്തിൽ കളിക്കാരും ,ടീം ഒഫീഷ്യലുകളും ജീവനക്കാരുമടക്കം 81 പേർ വിമാനത്തിലുണ്ടായിരുന്നതെന്നാണ് വിവരം.

ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് ലാന്‍ഡിംഗിനിടെയാണ് അപകടം എന്നാണ് ആദ്യവിവരം.

പ്രാദേശിക സമയം രാത്രി പത്തേകാലോടെയാണ് അപകടമുണ്ടായത്.രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനായി കൊളംബിയന്‍ സര്‍ക്കാര്‍ രണ്ട് ഹെലികോപ്ടറുകള്‍ അപകടസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്.

ബ്രസീലിലെ പ്രാദേശിക ഫുട്ബോൾ ക്ലബ് ഷാപെകോയെൻസിന്റെ കളിക്കാരും വിമാനത്തിലുണ്ടായിരുന്നു.ബുധനാഴ്ചത്തെ മൽസരത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു താരങ്ങള്‍.

കൊളംബിയയിലെ മെഡെജിൻ രാജ്യാന്തര വിമാനത്താവളത്തിൽ ആയ്യിരുന്നു വിമാനത്തിന് ഇറങ്ങേണ്ടിരുന്നത്.

e-carrying—in-

Leave a Reply

Your email address will not be published. Required fields are marked *