ബിജെപി എംപിമാരും എംഎൽഎമാരും ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങൾ നൽകണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി

പാർ‌ലമെന്റിലെ പ്രതിപക്ഷ ആക്രമണങ്ങള്‍ക്കു മറുപടിയെന്നോണമാണ് ബിജെപി ജനപ്രതിനിധികളോടുള്ള മോദിയുടെ നിർദേശം.

ഇനിയും കള്ളപ്പണം വെളിപ്പെടുത്തുന്നവർക്കു കൂടുതൽ നികുതിയേർപ്പെടുത്താൻ സർക്കാർ നീക്കം നടത്തുന്ന പശ്ചാത്തലത്തിലാണ് മോദിയുടെ നടപടി.

അതേസമയം, ഉറവിടം വെളിപ്പെടുത്താൻ കഴിയാത്ത പണം നിയമപ്രകാരം നിക്ഷേപിക്കാൻ, ഉയർന്ന ആദായനികുതി വ്യവസ്ഥകളോടെ ഒരു അവസരം കൂടി നൽകാനാണു സർക്കാരിന്റെ നീക്കം.

ഇതനുസരിച്ച് 50% നികുതി നൽകി പ്രധാനമന്ത്രിയുടെ ഗരീബ് കല്യാൺ യോജനയിൽ (ദരിദ്രക്ഷേമ പദ്ധതി) പണം നിക്ഷേപിക്കാം .

2017 ഏപ്രിൽ ഒന്നുവരെ ഇതിനു സമയവും നൽകും. ഈ അവസരവും പ്രയോജനപ്പെടുത്താതെ പൂഴ്‌ത്തിവച്ച പണം പിന്നീടു കണ്ടുപിടിച്ചാൽ അതിന് 85% വരെ നികുതി നൽകേണ്ടിവരും.

ഇതിനായി ആദായനികുതി നിയമത്തിൽ ഭേദഗതികൾ വരുത്താനുള്ള ബിൽ ലോക്സഭയിൽ കേന്ദ്രധനകാര്യമന്ത്രി അരുൺ ജയ്റ്റ്ലി അവതരിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *