2017 ഏപ്രിൽ മുതൽ ബ്രിട്ടനിലെ തൊഴിലാളികളുടെ കുറഞ്ഞ വേതനം മണിക്കൂറിന് 7.50 പൗണ്ട്

ചാൻസിലർ ഫിലിപ് ഹാമണ്ട് കഴിഞ്ഞദിവസം പാർലമെന്റിൽ അവതരിപ്പിച്ച ശരത്കാല ധനകാര്യ റിപ്പോർട്ടിലാണ് തൊഴിലാളികളുടെ കുറഞ്ഞ വേതനം മണിക്കൂറിന് 7.50 പൗണ്ടായി ഉയർത്താനുള്ള നിർദേശമുള്ളത്.

ബ്രിട്ടനിലെ കുറഞ്ഞ വേതനം 7.20 പൗണ്ട് ആയിരുന്നു.2020 ആകുന്നതോടെ കുറഞ്ഞ കൂലി മണിക്കൂറിന് ഒമ്പത് പൗണ്ട് ആയി ഉയർത്താനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായാണ് ഈ വർധനയെന്ന് ചാൻസിലർ വ്യക്തമാകി.അടുത്ത വർഷം ഏപ്രിൽ മുതൽ .ആണ് വേതനം നാലുശതമാനം വർധിപ്പിച്ച് 7.50 പൗണ്ട് ആക്കുന്നത്.

എന്നാൽ ബ്രിട്ടനിലെ ജീവിതച്ചെലവുമായി നോക്കുമ്പോൾ ഈ വർധന വളരെ കുറവാണ് എന്നാണ് തൊഴിലാളി സംഘടനകളുടെ വാദം.

Leave a Reply

Your email address will not be published. Required fields are marked *