16 അംഗ ടെസ്റ്റ് ടീമിൽ ബോളർ ഭുവനേശ്വർ കുമാറിനെ ഉൾപ്പെടുത്തി ,ഗൗതം ഗംഭീർ ടീമിൽ നിന്നും പുറത്ത്

ഇംഗ്ലണ്ടിനെതിരായ ശേഷിക്കുന്ന മൂന്നു ടെസ്റ്റു പരമ്പരയിലേക്ക് ബോളർ ഭുവനേശ്വർ കുമാറിനെ ഉൾപ്പെടുത്തി.പരുക്കിൽ നിന്നു മോചിതനായതിനെത്തുടർന്നാണ് ഭുവനേശ്വറിനു തിരിച്ചു ടീമിലേക്കെടുത്തത്.

അതേ സമയം ഓപ്പണർ ബാറ്റ്സ്മാൻ ഗൗതം ഗംഭീറിനെ ടീമിൽ നിന്നൊഴിവാക്കുകയും ചെയ്തു.ഗംഭീറിന്റെ രാജ്യാന്തര ക്രിക്കറ്റ് ജീവിതം ഇതോടെ അവസാനിച്ചേക്കാം.കായിക ക്ഷമത വീണ്ടെടുക്കുന്നതോടെ ശിഖർ ധവാൻ ഓപ്പണർ റോളിൽ എത്തിയേക്കാം,ഇതോടെ രാഹുൽ റിസർവ് സ്ഥാനത്തേക്കു മാറും.

കൊൽക്കത്തയിൽ ന്യൂസീലൻഡിനെതിരായ ടെസ്റ്റിൽ അഞ്ചുവിക്കറ്റോടെ ഉജ്വല ബോളിങ് കാഴ്ചവച്ച ഭുവനേശ്വ‍ർ,പുറംവേദന മൂലമാണ് വിശ്രമിച്ചത്.പിന്നീട് രഞ്ജി മൽസരത്തിൽ മുംബൈക്കെതിരെ പൂർണ കായിക ക്ഷമത തെളിയിച്ചു തിരിച്ചുവന്നു.

ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റൻ), കെ.എൽ. രാഹുൽ, മുരളി വിജയ്,ചേതേശ്വർ പൂജാര, കരുൺ നായർ, വൃദ്ധിമാൻ സാഹ (വിക്കറ്റ് കീപ്പർ), രവിചന്ദ്ര അശ്വിൻ, രവീന്ദ്ര ജഡേജ, ജയന്ത് യാദവ്, അമിത് മിശ്ര, മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, ഇഷാന്ത് ശർമ, ഭുവനേശ്വർ കുമാർ, ഹാർദിക് പാണ്ഡ്യ.

Leave a Reply

Your email address will not be published. Required fields are marked *