ചലച്ചിത്ര താരം മോഹൻ ലാലിനെതിരെ വിമർശനവുമായി സിപിഎം നേതാവ് എം.സ്വരാജ് എംഎൽഎ.

നോട്ട് അസാധുവാക്കൽ വിഷയത്തിൽ വിവാദ ബ്ലോഗെഴുതിയ ചലച്ചിത്ര താരം മോഹൻ ലാലിനെതിരെ വിമർശനവുമായി എം.സ്വരാജ് എംഎൽഎ.

വിഡ്ഢിത്തം പറയാനും കോമാളിയാവാനും കാമറയ്ക്കു മുന്നിൽ മാത്രമേ മോഹൻലാലിന് അവകാശമുള്ളൂവെന്ന് സ്വരാജ് തന്റെ പോസ്റ്റ്ലൂടെ അഭിപ്രായപെടുന്നു.

എല്ലാവരാലും ആദരിക്കപ്പെടുന്ന വ്യക്തിയെന്ന നിലയിൽ ഒരു വിഷയത്തെക്കുറിച്ച് അഭിപ്രായം പറയുമ്പോൾ നല്ല സൂക്ഷ്മതയും ജാഗ്രതയും പാലിക്കേണ്ടതുണ്ടെന്നും സ്വരാജ് പറയുന്നു.

ബ്ലോഗ് എഴുതാനിരിക്കുമ്പോൾ വിഷയത്തെക്കുറിച്ച് പ്രാഥമികമായെങ്കിലും മനസിലാക്കാനും പഠിക്കാനും അദ്ദേഹം തയാറാവേണ്ടതായിരുന്നുവെന്നും സ്വരാജ് കൂട്ടിചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *