പെപ്‌സി, കൊക്കക്കോള, സ്‌പ്രൈറ്റ്, മൗണ്ടന്‍ ഡ്യൂ, സെവന്‍അപ് എന്നിവയിൽ ഈയം, കാഡ്മിയം, ക്രോമിയം എന്നിവയുടെ അംശം ഉണ്ടെന്നു കണ്ടത്തിയതായി കേന്ദ്രസര്‍ക്കാര്‍

പ്രമുഖ ബഹുരാഷ്ട്ര കമ്പനികള്‍ നിര്‍മിച്ചു വിപണിയില്‍ എത്തിക്കുന്ന അഞ്ച് ലഘുപാനീയങ്ങളില്‍ ഈയം,കാഡ്മിയം,സാന്നിധ്യം കണ്ടെത്തിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു .

ആരോഗ്യ സഹമന്ത്രി ഫഗന്‍ സിംഗ് കുലസ്‌തെ രേഖാമൂലം രാജ്യസഭയില്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിത് .

ഇത്തരം പാനീയങ്ങള്‍ പ്ലാസ്റ്റിക്ക് പെറ്റ് (പോളി എഥലിന്‍ ടെര്‍താലേറ്റ്) ബോട്ടിലുകളില്‍ നിറയ്ക്കുന്നതു മൂലമാണ് കാഡ്മിയവും ക്രോമിയവും കലരാന്‍ കാരണം എന്ന് പരിശോധനയില്‍ തെളിഞ്ഞു.

പെറ്റ് ബോട്ടിലുകളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ ഇത്തരം പാനീയങ്ങളിലെ രാസവസ്തുക്കളുമായി പ്രതിപ്രവര്‍ത്തിച്ച് പുറന്തള്ളുന്ന ബിസിഫിനോള്‍ എ (ബിപിഎ), ഡൈ ഇൗൈതര്‍ ഹെക്‌സൈല്‍ താലേറ്റ് തുടങ്ങിയ അപകടകരമായ രാസവസ്തുക്കള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കിടയാക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

വിഷരാസവസ്തുക്കള്‍ ഹോര്‍മോണ്‍ സംവിധാനത്തെയാകെ തകരാറിലാക്കുകയാണു ചെയ്യുന്നത്.
സ്ത്രീകളുടെ പ്രത്യുല്‍പ്പാദന സംവിധാനത്തെയും വൃക്കകളുടെ പ്രവര്‍ത്തനത്തെയും ഇത് ബാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *