നോട്ട് പിന്‍വലിച്ചതിനെതിരെ പാര്‍ലമെന്റിലെ ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ എം.പിമാരുടെ ധര്‍ണ

കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ എല്ലാ പ്രതിപക്ഷ എംപിമാരും ധർണയിൽ പങ്കെടുത്തു.

1000 രൂപ നോട്ടുകൾ പിൻവലിച്ചതിനു പിന്നിൽ അഴിമതിയുണ്ടെന്നു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ആരോപിച്ചു.ജോയന്റ് പാർലമെന്ററി കമ്മിറ്റി അന്വേഷിക്കണമെന്നും അദ്ദേഹം  പറഞ്ഞു.

പ്രധാനമന്ത്രി അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളോട് ഇക്കാര്യം രഹസ്യമായി അറിയിച്ചിരുന്നു  എന്നായിരുന്നു അധ്യഹത്തിന്റെ വാദം.

ഏറെ നാളുകള്‍ക്ക് ശേഷമാണ് പാര്‍ലമെന്റ് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടെയും സംയുക്ത പ്രതിഷേധത്തിന് വേദിയാകുന്നത്. പ്രധാനമന്ത്രി സഭയിലെത്തണം എന്നതാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം.

പ്രധാനമന്ത്രി നേരിട്ട് സഭയിലെത്തി നോട്ട് റദ്ദാക്കലിനെപ്പറ്റി വിശദീകരിക്കണമെന്നും ആവിശ്യപെട്ടു.

Leave a Reply

Your email address will not be published. Required fields are marked *