ടിവി മാധ്യമപ്രവർത്തകരെ ക്ഷണിച്ചുവരുത്തി ട്രംപിന്റെ ശാസന

ടെലിവിഷൻ മാധ്യമപ്രവർത്തകരെ സ്വകാര്യ കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ചുവരുത്തിയിട്ടാണ് കടുത്ത ഭാഷയിൽ ട്രംപ്ന്റെ ശാസന.

തന്നെയും തന്റെ ജനപ്രീതിയെയും വേണ്ടതുപോലെ മനസ്സിലാക്കാൻ മാധ്യമങ്ങൾക്കു കഴിഞ്ഞില്ലെന്നും തിരഞ്ഞെടുപ്പു വാർത്തകളിൽ പക്ഷഭേദം കാട്ടിയെന്നുമായിരുന്നു ട്രംപിന്റെ പരാതി.

സിഎൻഎൻ മേധാവി ജെഫ് സക്കറിനെ അഭിസംബോധന ചെയ്തായിരുന്നു ട്രംപ് തുടങ്ങിയത്. ‘നിങ്ങളുടെ വാർത്താശൃംഖലയോട് എനിക്കു വെറുപ്പാണ്. നിങ്ങളെല്ലാവരും നുണയന്മാരാണ്. നിങ്ങൾക്കു നാണമില്ലേ?’ എന്നു ട്രംപ് പറഞ്ഞപ്പോൾ യോഗത്തിനെത്തിയവർ അമ്പരന്നു.

എന്നാൽ, യോഗം സൗഹൃദപരമായിരുന്നെന്നും ട്രംപ് ക്ഷുഭിതനായി സംസാരിച്ചില്ലെന്നുമാണ് അദ്ദേഹത്തിന്റെ പ്രചാരണസംഘം മാനേജർ കെല്യാൻ കോൺവേ പത്രസമ്മേളനത്തിനുഷേശം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *