പ്രവാസികളുടെ പൊതുപ്രശ്നങ്ങളില് ചര്ച്ച പ്രതീക്ഷ പ്രവാസി ഭാരത് ദിവസില്

image-1

വിദേശകാര്യസഹമന്ത്രി വി.കെ. സിങ്ങിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ 13 രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്തു പ്രവാസി ഇന്ത്യക്കാരുടെ പൊതുവായ പ്രശ്‌നങ്ങള്‍ ഡല്‍ഹിയില്‍ കേന്ദ്ര വിദേശകാര്യ വകുപ്പ് ചര്‍ച്ചചെയ്തു. ‘പ്രവാസി ഭാരത് ദിവസി’ന് മുന്നോടിയായി ഡല്‍ഹിയില്‍നടന്ന പ്രവാസി ഭാരതി കോണ്‍ഫറന്‍സിലായിരുന്നു ചര്‍ച്ച .വിദേശകാര്യസഹമന്ത്രി വി.കെ. സിങ്ങിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ 13 രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്തു. ഇവരുടെ ചെയര്‍മാനായി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് വൈ.എ റഹീമിനെ തിരഞ്ഞെടുത്തു. യു.എ.ഇ.യിലുള്ള ഇന്ത്യക്കാരെ പ്രതിനിധാനം ചെയ്തയായിരുന്നു റഹിം സമ്മേളനത്തില്‍ പങ്കെടുത്തത്. പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ വിശകലനംചെയ്ത് പരിഹാരശ്രമമുണ്ടാക്കാമെന്ന് വിദേശകാര്യസഹമന്ത്രി വി.കെ. സിങ്ങില്‍നിന്ന് ഉറപ്പുലഭിച്ചതായി വൈ.എ. റഹീം അറിയിച്ചു. കേന്ദ്രമന്ത്രി എം.ജെ. അക്ബര്‍, വിദേശകാര്യ സെക്രട്ടറി ഗ്യാനേശ്വര്‍ എം. മുലായ് എന്നിവരും പങ്കെടുത്തു. പ്രവാസി സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തിയ കേന്ദ്രമന്ത്രിമാര്‍ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താനും നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *