ഗൗരിയുടെ പരാതിക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും മറുപടി

image

കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി ഗൗരി ജയനാണ്.ചോദിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും… പ്രധാനമന്ത്രിയെ നേരിട്ട് ഗൗരിക്ക് അറിയില്ല. എന്നാലും അവള്‍ എഴുതി. കത്ത് എഴുതുമ്പോള്‍ ഗൗരി പ്രതീക്ഷിച്ചിരുന്നില്ല, അനുകൂലമായ മറുപടി കിട്ടുമെന്ന്.കഴിഞ്ഞ സെപ്റ്റംബറിലാണ് ഗൗരി പ്രധാനമന്ത്രിക്ക് കത്തയയ്ക്കുന്നത്.പ്രിയപ്പെട്ട മോദി ജീ, ഇന്ത്യയുടെ വികസനത്തിന്  വേണ്ടിയുള്ള താങ്കളുടെ എല്ലാ പ്രവര്‍ത്തനങ്ങളും എനിക്കിഷ്ടമാണ്. കോഴിക്കോട്ട് ബി.ജെ.പി. ദേശീയ കൗണ്‍സില്‍ നടന്നപ്പോള്‍ എനിക്ക് താങ്കളെ നേരിട്ട് കാണാന്‍ കഴിഞ്ഞു. പട്ടികളെ എനിക്ക് പേടിയാണ്. തെരുവ്നായ കാരണം എനിക്ക് കുട്ടുകഴനും ആയി കളിക്കാനോ അമ്പലത്തില്‍ പോവാനോ കഴിയുന്നില്ല,” ഗൗരി കത്തില്‍ പറയുന്നു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഗൗരിയുടെ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് പറഞ്ഞുള്ള കത്ത് ലഭിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കോര്‍പറേഷന്‍ സെക്രട്ടറിയോട് 30 ദിവസത്തിനുള്ളില്‍ തെരുവുനായ പ്രശ്‌നത്തിനെതിരെ നടപടിയെടുക്കണം എന്നുള്ള കത്തും നല്‍കി.അതിന്റെ പകര്‍പ്പ് കഴിഞ്ഞ ദിവസമാണ് ഗൗരിക്ക് ലഭിക്കുന്നത്.വെസ്റ്റ്ഹില്‍ സെന്റ് മൈക്കിള്‍സ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഗൗരി ജയന്‍.ജയന്‍ ബിലാത്തികുളത്തിന്റെയും സവിത ജയന്റെയും മകളാണ്.

Leave a Reply

Your email address will not be published. Required fields are marked *