കശ്മീരില് ഏറ്റുമുട്ടല് രണ്ട് ഭീകരരെ സൈന്യം വധിച്ചു

images-1

കശ്മീരിലെ ബന്ദിപ്പൊര ജില്ലയിലുള്ള ഹന്‍ജാന്‍ ഗ്രാമത്തില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ച ജനവാസ മേഖലയിലേക്ക് പ്രവേശിച്ച ഭീകരരെ ഏറെ നേരത്തെ ഏറ്റുമുട്ടലിന് ശേഷം സൈന്യം കീഴടക്കുകയായിരുന്നു. മരിച്ചവരില്‍ നിന്നും രണ്ട് എ.കെ 47 തോക്കുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഭീകരര്‍ എവിടെ നിന്നുള്ളവരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും ലഷ്‌കര്‍ ഇ തോയ്ബ അംഗങ്ങളാവാമെന്നാണ് കരുതുന്നത്. ഭീകരര്‍ സ്ഥലത്ത് എത്തിയെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച പുലര്‍ച്ചെ സൈന്യം ഇവിടെയത്തിയത്. ഭീകരര്‍ സൈന്യത്തിനുനേരെ വെടിവച്ചതോടെ ശക്തമായ ഏറ്റുമുട്ടലുണ്ടായി.

 

Leave a Reply

Your email address will not be published. Required fields are marked *