സൗജന്യ 4 ജി ഓഫര്‍ കാലാവധി നീട്ടുന്നു:റിലയന്‍സ് ജിയോ

ജിയോയുടെ വെല്‍ക്കം ഓഫര്‍ അടുത്തവര്‍ഷം മാര്‍ച്ച് മാസത്തിലേക്ക് നീട്ടിയേക്കുമെന്ന് റിപ്പോര്‍ട്ട് .

ഡിസംബര്‍ 3 വരെയാണ് വെല്‍ക്കം ഓഫര്‍ കമ്പനി പ്രഖ്യാപിച്ചിരുന്നത്.

ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനുമണ്ടായാല്‍ നിലവിലുള്ള ഉപഭോക്താക്കള്‍ക്കെല്ലാം മാര്‍ച്ച് വരെ ഓഫറുകള്‍ ലഭ്യമാകും.

കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനും വരിക്കാരുടെ എണ്ണം 100 ദശലക്ഷം എത്തിക്കുന്നതും ലക്ഷ്യമിട്ടുകൊണ്ടാണ് റിലയന്‍സിന്റെ ഈ നീക്കം.
ട്രായുടെ നിര്‍ദ്ദേശമനുസരിച്ച് ഒരു ടെലികോം സേവനദാതാവിന് 90 ദിവസത്തില്‍ കൂടുതല്‍ ഒരു സൗജന്യ സേവനം നല്‍കാനാവില്ല,അതിനാൽ തനെ നിലവിലെ ഓഫര്‍ അതേപേരിലാവില്ല റിലയന്‍സ് തുടരുക. പകരം മറ്റൊരു പേരില്‍ മറ്റൊരു രീതിയില്‍ പുനരവതരിപ്പിക്കാനാവും ജിയോയുടെ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *