കേരള മന്ത്രി സഭയിൽ ഇനി മണിനാദം

147972067178927

ഇടതുപക്ഷം മന്ത്രി സഭയിൽ ഇടുക്കിയിൽ  നിന്നും മുതിർന്ന നേതാവ് എം.എം.മണിയെ ഉള്‍പ്പെടുത്തി.സത്യപ്രതിജ്ഞ ചൊവ്വാഴ്‌ച വൈകുന്നേരം 4.30ന്‌ രാജ്‌ ഭവനില്‍ നടക്കും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗംകൂടിയാണ്‌ മണി.വണ്‍, ടൂ, ത്രി.. രാഷ്ട്രീയ പ്രതിയോഗികളെ ഒന്നൊന്നായി വകവരുത്തിയിട്ടുണ്ടെന്ന്‌ മണി നടത്തിയ പ്രസംഗം  ആണ് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.തൊടുപുഴ മണക്കാട്ടുവച്ച്‌ 2012 മെയിലാണ്‌ വിവാദ പ്രസംഗം നടത്തി മണി ശ്രദ്ധനേടിയത്‌പിണറായിയുടെ വിശ്വസ്‌തനായിനിന്ന മണിക്ക്‌ ആ വിശ്വസ്‌തതയ്‌ക്കുള്ള അംഗീകാരം കൂടിയാണ്‌ മന്ത്രിസ്ഥാനം. വൈദ്യുതി വകുപ്പിന്റെ ചുമതലയാണ്‌ മണിക്കു നല്‍കുക. വിവാദ ബന്ധുനിയമനത്തില്‍ ഇ.പി.ജയരാജന്‍ രാജിവച്ച ഒഴിവിലാണ്‌ മണിയെ മന്ത്രിയാക്കുന്നത്‌രണ്ടു മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം വരുത്തി. ഇ.പി.ജയരാജന്‍ വഹിച്ചിരുന്ന വ്യവസായം, കായികം, യുവജനക്ഷേമം വകുപ്പുകളുടെ ചുമതല എ.സി.മൊയ്‌തീനു നല്‍കും. മൊയ്‌തീന്‍ വഹിച്ചിരുന്ന സഹകരണം, ടൂറിസം വകുപ്പുകള്‍ കടകംപള്ളി സുരേന്ദ്രനു ലഭിക്കും. കടകംപള്ളി വഹിച്ചിരുന്ന വൈദ്യുതി വകുപ്പാണ്‌ മണിക്ക്‌ നല്‍കുന്നത്‌.അഞ്ചുമാസം പിന്നിടുന്ന പിണറായി മന്ത്രിസഭയിലെ ആദ്യ അഴിച്ചുപണിയാണിത്‌ഇന്നലെ സമാപിച്ച സിപിഎം സംസ്ഥാന കമ്മിറ്റിയോഗമാണു മന്ത്രിസഭാ അഴിച്ചുപണി സംബന്ധിച്ചു അന്തിമ തീരുമാനമെടുത്തത്‌. മണിയുടെ മന്ത്രിസഭാ പ്രവേശനത്തില്‍ സംസ്ഥാന സമിതിയില്‍ ചില എതിര്‍പ്പുകള്‍ ഉണ്ടായെങ്കിലും അവസാനം അംഗീകാരം ലഭിക്കുകയായിരുന്നു സംസ്ഥാന സെക്രട്ടറിയേറ്റില്‍ ജയരാജനുവേണ്ടി കേന്ദ്രകമ്മിറ്റിയംഗം പി.കെ.ശ്രീമതിയും വാദങ്ങള്‍ നിരത്തിയിരുന്നു. വിവാദത്തില്‍പ്പെട്ട ഇ.പി.ജയരാജന്‍ വിജിലന്‍സ്‌ അന്വേഷണത്തിന്‌ ഒടുവില്‍ തിരികെ മന്ത്രിസഭയില്‍ എത്തുമെന്നും അതിനാലാണ്‌ പുതിയ മന്ത്രിയെ കണ്ടെത്തുന്നതു വൈകുന്നതെന്നുമായിരുന്നു നേരത്തെയുണ്ടായിരുന്ന സംസാരം.

Leave a Reply

Your email address will not be published. Required fields are marked *