കാളിദാസിന്റെ പാട്ട് ക്യാമ്പസുകളിൽ വൈറൽ

പൂമരം എന്ന ചിത്രത്തിൽ കാളിദാസ് ജയറാം പാടി അഭിനയിച്ച ഗാനം ഒറ്റ ദിവസം കൊണ്ട് അഞ്ചു ലക്ഷത്തോളം പ്രാവശ്യമാണു ആളുകൾ വീക്ഷിച്ചത്.

ഫൈസൽ റാസിയുടേതാണ് സംഗീതവും ആലാപനവും.എബ്രിഡ് ഷൈൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പൂമരം.

ഒരു ക്യാംപസ് കഥ പറയുന്ന ചിത്രം. കുഞ്ചാക്കോ ബോബനും മീര ജാസ്മിനും ഉൾപ്പെട്ട താരനിരയാണ് ചിത്രത്തിലുള്ളത്.

ക്യാംപസുകളുടെ മരത്തണലിൽ കൂട്ടുകാർക്കൊപ്പമിരുന്ന് കുറേ പാട്ടുകൾ പാടിത്തന്നിട്ടുള്ള കൂട്ടുകാരനെ ഓർമിപ്പിക്കുന്ന ശബ്ദവും ഭാവവും ആണ് ഈ പാട്ടിൽ നിറഞ്ഞു നില്കുന്നത് ,അതിനാൽ തനെ വളരെ  പെട്ടന്നാണ് ഈ പാട്ടിനു ക്യാപ്‌സ് ഹൃദയങ്ങളെ കിഴടക്കാൻ   സാധിച്ചത്.വലിയ പാരമ്പര്യമുള്ള ഒരുപാട് തലമുറകളുടെ പ്രണയമേറ്റുവാങ്ങി നിലകൊള്ളുന്ന കലാലയമാണ് മഹാരാജാസ്. അതുകൊണ്ടു തന്നെ അതിന്റെ മുറ്റത്തു നിന്നെത്തുന്ന പാട്ടും ക്യാംപസുകളെ പ്രണയിക്കുന്ന എല്ലാവർക്കും പ്രിയപ്പെട്ടതാകുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *