കാണ്‍പൂര്‍ തീവണ്ടി അപകടം:പത്തോളം മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി,ഇതോടെ മരണസംഖ്യ 133 ആയി

ഉത്തര്‍പ്രദേശിലെ കാണ്‍പൂരിനടുത്ത് ഞായറാഴ്ച പുലര്‍ച്ചെ ഉണ്ടായ തീവണ്ടി അപകടത്തില്‍ മരിച്ചവരുടെയെണ്ണം 133 ആയി.

ഇന്‍ഡോര്‍ – പട്‌ന എക്‌സ്പ്രസിന്റെ 14 കോച്ചുകള്‍ ആണ് പാളംതെറ്റിയത്.തകര്‍ന്ന കോച്ചുകള്‍ ട്രാക്കില്‍നിന്ന് മാറ്റുന്നതിനിടെയാണ് പത്തോളം മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഇതോടെ തകര്‍ന്ന കോച്ചുകള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചുനീക്കി പരിശോധന നടത്താന്‍ തുടങ്ങി.
കൂടുതല്‍ മൃതദേഹങ്ങള്‍ തകര്‍ന്ന കോച്ചുകള്‍ക്കുള്ളില്‍ ഉണ്ടെന്നാണ് കരുതുന്നത്.
എന്നാല്‍ ആരും ജീവനോടെ ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ദേശീയ ദുരന്ത നിവാരണസേന വിലയിരുത്തുന്നത്.

സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഞായറാഴ്ച രാത്രി മുഴുവന്‍ തുടര്‍ന്നു. ഇതിനുശേഷമാണ് തകര്‍ന്ന കോച്ചുകള്‍ ട്രാക്കില്‍നിന്ന് നീക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നിനാണ് കാണ്‍പൂരിന് സമീപം

Leave a Reply

Your email address will not be published. Required fields are marked *