അരൂർ ജീപ്പ് ദുരന്തം:മലയാളി ഡ്രൈവർ അടക്കം അഞ്ചു പേരുടെ മരണം ഉറപ്പാക്കി

ദേശീയപാത 47ൽ അരൂർ–കുമ്പളം പഴയ പാലത്തിൽനിന്നു ജീപ്പ് കായലിലേക്ക് മറിഞ്ഞ് കാണാതായ അഞ്ചുപേരിൽ മൂന്നുപേരുടെ കൂടി മൃതദേഹങ്ങൾ കണ്ടെത്തി. ഇതോടെ അപകടത്തിൽ അഞ്ചു പേരുടെ മരണം സ്ഥിരീകരിച്ചു.

ബുധനാഴ്ച വൈകിട്ട് ആറരയോടെയാണു ജീപ്പ് പാലത്തിന്റെ കൈവരി തകർത്തു കായലിൽ വീണത്. പന്തൽ നിർമാണത്തൊഴിലാളികളായ ഇവർ ബോൾഗാട്ടി പാലസിലെ ജോലിക്കുശേഷം ചേർത്തല പാണാവള്ളിയിലെ താമസസ്ഥലത്തേക്കു പോകുമ്പോഴായിരുന്നു ദുരന്തം.
dont-over-take-at-the-bridge-news24hours-in
അമിതവേഗത്തിലെത്തിയ ജീപ്പ് ഇടതുവശത്തുകൂടി മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ പാലത്തിന്റെ കൈവരി ഇടിച്ചുതകർത്തു മറിയുകയായിരുന്നുവെന്നാണു പൊലീസിന്റെ നിഗമനം.

അപകടത്തിൽപ്പെട്ട ജീപ്പ് ഇന്നലെ പുലർച്ചെ 1.15–ഓടെ ഫയർ ആൻഡ് റസ്ക്യൂ സർവീസസ് കായലിൽനിന്ന്   ഉയർത്തിയിരുന്നു.
ഇന്നലെ രണ്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു.

മരിച്ചവരിൽ ഡ്രൈവർ അരൂക്കുറ്റി സ്വദേശി നിജാസ് അലിയും ഉൾപ്പെടുന്നു. മധു, ഹിമാൽ, ശ്യാം, ഗോമാൻ എന്നിങ്ങനെ നാലുപേർ നേപ്പാൾ സ്വദേശികളാണ്വാഹനത്തിലുണ്ടായ ഒൻപതുപേരിൽ നാലു പേരെ അപ്പോൾതന്നെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. speed_limit-news24hours-in

Leave a Reply

Your email address will not be published. Required fields are marked *