നോട്ടുകള്‍ അസാധുവാക്കുന്ന വിവരം അംബാനിയും അദാനിയും അറിഞ്ഞിരുന്നു: ബിജെപി എംഎല്‍എ ഭവാനി സിങ്

രാജസ്ഥാനിലെ കോട്ടയില്‍നിന്നുള്ള നിയമസഭാംഗം ഭവാനി സിങ്ങാണ് സുപ്രധാന വെളിപ്പെടുത്തല്‍ നടത്തിയത്.

bhawani-singh-raj

അഞ്ഞൂറ്, ആയിരം രൂപയുടെ നോട്ടുകള്‍ അസാധുവാക്കുന്ന വിവരം അംബാനിയും അദാനിയും നേരത്തേ അറിഞ്ഞിരുന്നുവെന്നും ,ഇതുമായി ബന്ധപ്പെട്ട സൂചനകൾ നൽകിയിരുന്നു. തുടർ‌ന്ന് വേണ്ട മുൻകരുതലുകൾ അവർ സ്വീകരിച്ചുവെന്നും ആണ് ബിജെപി എംഎൽഎയുടെ ആരോപണം .

നോട്ടുകള്‍ അസാധുവാക്കുന്നത് ബിജെപിയോട് അടുപ്പമുള്ള വ്യവസായ പ്രമുഖരും നേതാക്കളും നേരത്തേ അറിഞ്ഞിരുവെന്ന ആരോപണം ചൂടുപിടിക്കുന്നതിനിടെയാണ് ഭരണകക്ഷി എംഎല്‍എയുടെ വെളിപ്പെടുത്തല്‍.
അനൗദ്യോഗികമായി സംസാരിക്കുമ്പോൾ പറഞ്ഞതാണ് ഇക്കാര്യങ്ങളെന്നും, വിഡിയോയിൽ പറയുന്ന കാര്യങ്ങൾ തെറ്റാണെന്നുമാണ് സംഭവം വിവാദമായപ്പോൾ ഭവാനി സിങ്ങിന്റെ വിശദീകരണം

Leave a Reply

Your email address will not be published. Required fields are marked *