നൈൽ നദീതീരത്ത് 3200 വര്‍ഷം പഴക്കമുള്ള മമ്മിയെ കണ്ടെത്തി

നൈല്‍ നദീ തീരത്തെ ലക്‌സര്‍ നഗരത്തില്‍ നിന്നാണ് ഈ മമ്മി കണ്ടെത്തിയത്.തൂത്ത്‌മോസ് മൂന്നാമന്‍ രാജാവിന്റെ കാലത്തെ ആദരണീയനായ ഒരാളുടെ മൃതദേഹമാണ് ഇതില്‍ സംസ്‌ക്കരിച്ചിരിക്കുന്നതെന്നാണ് കരുതുന്നത്.
ഏകദേശം നാലായിരം വര്‍ഷങ്ങള്‍ക്ക് മുൻപ് ജീവിച്ചിരുന്ന ഈജിപ്ഷ്യന്‍ രാജാവായിരുന്നു തൂത്ത്‌മോസ് മൂന്നാമൻ.
മരം കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ചിത്രങ്ങളാല്‍ അലങ്കരിച്ച ശവപ്പെട്ടിക്കുള്ളിലാണ് മമ്മി .സംസ്‌ക്കരിച്ചിരിക്കുന്നതെന്നാണ് കരുതുന്നത്.
mummy
തൂത്ത്‌മോസ് മൂന്നാമന്‍ രാജാവിന്റെ കാലത്ത് വ്യാപകമായ തോതില്‍ മൃതദേഹങ്ങള്‍ വ്യാപകമായി കേടുകൂടാതെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു.
സുഗന്ധ ലേപനങ്ങള്‍ക്ക് പുറമേ ലിനെനും പ്ലാസ്റ്ററും ഉപയോഗിച്ച് പൊതിഞ്ഞ മമ്മി സൂക്ഷിച്ച ശവമഞ്ചത്തിന് പുറത്ത് നിറങ്ങളുപയോഗിച്ച് വര്‍ണാഭമാക്കിയിട്ടുമുണ്ട്.

നീട്ടി എഴുതിയ കണ്ണുകളും കറുത്ത മുടിയും അടങ്ങിയ മുഖരൂപം വ്യക്തമാണ്.

ബിസി 1075നും 664നും ഇടയ്ക്കാണ് ഈ മൃതദേഹാവശിഷ്ടത്തിന്റെ പ്രായം കണക്കാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *