വൃക്ക തകരാറിനെ തുടര്‍ന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഡയാലിസിസിന് വിധേയയായി

ഡെല്‍ഹിയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഡയാലിസിസിന് വിധേയായത്.
ആശുപത്രിയില്‍ ചികിത്സയില്‍ ആണെന്ന കാര്യം മന്ത്രി തന്നെയാണ് ബുധനാഴ്ച ട്വിറ്ററിലൂടെ അറിയിച്ചത്.വൃക്ക തകരാറിനെ തുടര്‍ന്ന് ഞാന്‍ എയിംസില്‍ ചികിത്സയിലാണ്. ഡയലാസിസ് തുടരുകയാണ്. വൃക്ക മാറ്റിവയ്ക്കുന്നതിനുള്ള പരിശോധനകളും നടത്തുന്നുണ്ട്. കൃഷ്ണ
ഭഗവാന്‍ എന്നെ അനുഗ്രഹിക്കും എന്നായിരുന്നു സുഷമയുടെ ട്വീറ്റ്.
നവംബര്‍ ഏഴിനാണ് സുഷമയെ എയിംസില്‍ പ്രവേശിപ്പിച്ചത്.കഴിഞ്ഞ ദിവസമാണ് വൃക്കയ്ക്ക് തകരാറുണ്ടായതിനെ തുടര്‍ന്ന് മന്ത്രിക്ക് ഡയാലിസിസ് നടത്തിയത്. മന്ത്രിയുടെ വൃക്ക മാറ്റിവയ്‌ക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്

Leave a Reply

Your email address will not be published. Required fields are marked *