മൈക്രോ എ ടി എംമുകൾ വരുന്നു

പുതിയ 2000, 500 രൂപാ നോട്ടുകൾ നാളെ മുതൽ എടിഎമ്മുകളിൽ ലഭ്യമാക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

കഴിയുമെങ്കിൽ ഇന്നുതന്നെ 2000 രൂപയുടേത് ഉൾപ്പെടെയുള്ള ഉയർന്ന മൂല്യമുള്ള കറൻസികൾ എടിഎമ്മുകളിൽ ലഭ്യമാക്കാനാണു ശ്രമമെന്നും കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു.
പണത്തിനായി ബാങ്കുകൾക്കും എടിഎമ്മുകൾക്കും മുന്നിൽ ജനങ്ങൾ മണിക്കൂറുകളോളം വരി നിൽക്കേണ്ടിവരുന്ന അവസ്ഥ പരിഗണിച്ച്, രാജ്യവ്യാപകമായി കൂടുതൽ മൈക്രോ എടിഎമ്മുകൾ തുറക്കുമെന്ന് കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് അറിയിച്ചു.ഒരുദിവസം പിൻവലിക്കാവുന്ന തുകയുടെ പരിധി 2,500 രൂപയാക്കി ഉയർത്തിയത്, പുനഃക്രമീകരിച്ച എടിഎമ്മുകൾക്കു മാത്രമേ ബാധകമാവുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

എടിഎമ്മുകളിൽ പണമെത്തിക്കുന്നതു കൂടുതൽ ഊർജസ്വലമാക്കുന്നതിനായി പ്രത്യേക കർമസേന രൂപീകരിക്കുമെന്നും ശക്തികാന്ത് വ്യക്തമാക്കി .
റിസർവ് ബാങ്കിന്റെ ഡപ്യൂട്ടി ഗവർണറാകും ഈ കർമസേനയുടെ തലവൻ. എടിഎമ്മുകളിൽനിന്ന് ഒരു ദിവസം ഒരു പ്രാവശ്യം മാത്രമേ പണം പിൻവലിക്കാവൂ എന്ന നിബന്ധനയും പിൻവലിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *