നവംബർ 15 ; സ്വത്രന്ത്യത്തിന് ശേഷമുള്ള ആദ്യ തീവ്രവാദിയെ തൂക്കിലേറ്റിയ ദിനം

സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി വധശിക്ഷയ്ക്ക് വിധേയരായത് മഹാത്മാഗാന്ധി വധക്കേസിലെ പ്രതികളായ നാഥുറാം വിനായക് ഗോഡ്‌സെയും നാരായൺ ആപ്‌തെയുമാണ്.

കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചത് നാഥുറാം വിനായക് ഗോഡ്‌സേ,നാരായൺ ആപ്‌തേ,ഗോപാൽ ഗോഡ്‌സേ,വി.ഡി. സാവർക്കർ എന്നിവർ ആയിരുന്നു.

1949 നവംബർ 15-ന് അംബാല ജയിലിൽ ഇരുവരെയും ഒന്നിച്ചാണ് തൂക്കിലേറ്റിയത്.

1948 ജനുവരി 30നു മഹാത്മാഗാന്ധിയുടെ നെഞ്ചിലേക്ക് മൂന്നു തവണ നിറയൊഴിച്ചാണ് ഗോഡ്സെ ഈ കൃത്യം നടപ്പിലാക്കിയത്.ഡെൽഹിയിലെ ബിർളാ ഹൗസിനു മുന്നിലെ മൈതാനത്ത് പ്രാർത്ഥനക്കെത്തിയവർക്കും അനുയായികൾക്കുമിടയിൽ കൈയ്യെത്തുംദൂരത്ത്  വെച്ച്  നാഥുറാം വിനായക് ഗോഡ്‌സേ ആ കൊലപാതകം ചെയ്തത്.

ഒരു ഹിന്ദുത്വ വർഗ്ഗീയവാദിയും മഹാത്മാഗാന്ധിയുടെ കൊലയാളിയുമാണ് നഥൂറാം വിനായക് ഗോഡ്സെ. മഹാരാഷ്ട്രയിലെ പൂനെയിൽ ജനിച്ച ഗോഡ്സെ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റേയും ഹിന്ദു മഹാസഭയുടേയും പ്രവർത്തകനായിരുന്നു. പിന്നീട് 1940കളിൽ ഗോഡ്സെ ഹിന്ദു രാഷ്ട്ര ദൾ എന്ന ഭീകരവാദ പ്രസ്ഥാനത്തിനു രൂപം നൽകി.

Leave a Reply

Your email address will not be published. Required fields are marked *