പുതിയ നോട്ടുകളുടെ കള്ളനോട്ടുകൾ നിർമിക്കാൻ സാധിക്കില്ല: ഇന്റലിജൻസ്

കള്ളനോട്ടുകൾ ഇന്ത്യയിലേക്ക് കയറ്റിവിടുന്നത് പാക്കിസ്ഥാനാണെന്ന ആരോപണം നിലനിൽക്കുന്നുണ്ട്.പാക്ക് ചാരസംഘടനയായ ഐഎസ്ഐയുടെ മേൽനോട്ടത്തിൽ പെഷാവറിലാണ് ഇവ നിർമിക്കുന്നതെന്ന് രഹസ്യാന്വേഷണ ഏജൻസികൾ റിസർവ് ബാങ്കിനെയും സർക്കാരിനെയും അറിയിച്ചിരുന്നു .1990 കളുടെ അവസാനത്തോടെയാണു പാക്കിസ്ഥാനിൽ നിന്നു കള്ളനോട്ടുകൾ ഇന്ത്യയിലേക്കു കടത്തുന്നുണ്ടെന്നു മനസ്സിലായത്.വർഷംതോറും ഏകദേശം 70 കോടിയുടെ കള്ളനോട്ടുകൾ ഇന്ത്യൻ വിപണിയിലേക്ക് പാക്കിസ്ഥാൻ എത്തിക്കുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്.പ്രധാനമായും പാക്ക് നിർമിത കള്ളനോട്ടുകൾ ഉപയോഗിക്കുന്നത്,  ഇന്ത്യയിലെ ഭീകരപ്രവർത്തനങ്ങൾക്കുള്ള ധനം സ്വരൂപിക്കാനായി ഇന്ത്യയിലെ അനുഭാവികൾക്ക് എത്തിക്കാനാണു.

എന്നാൽ അസാധുവാക്കിയ പഴയ നോട്ടുകൾക്കുപകരം പുറത്തിറങ്ങുന്നവയുടെ കള്ളനോട്ടുകൾ നിർമിക്കാൻ പാക്കിസ്ഥാന് കഴിയില്ലെന്നാണ്  ഇന്റലിജൻസ് ഏജൻസികൾ വ്യക്തമാകുന്നത്.ആർക്കും പകർത്താൻ കഴിയാത്ത തരത്തിലുള്ള സുരക്ഷാ രീതികളിൽ ആണ് പുതിയ നോട്ടുകൾ അച്ചടിച്ചിട്ടുള്ളത് . നോട്ടുകൾ അച്ചടിക്കുന്നതിനു ആറുമാസം മുൻപുതന്നെ റിസർച് ആൻഡ് അനാലിസിസ് വിങ്ങും ഇന്റലിജൻസ് ബ്യൂറോയും ഡിആർഐയും ഇവയുടെ സവിശേഷതകൾ പരിശോധിച്ച് ഉറപ്പുവരുത്തിയതാണെന്നും ഉന്നത സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *