ആമസോൺ, ഫ്ലിപ്കാർട്ട്, സ്നാപ്ഡീൽ തുടങ്ങി ഓൺലൈൻ ഷോപ്പിങ് കമ്പനികളെല്ലാം ക്യാഷ് ഓൺ ഡെലിവറി നിർത്തിവെച്ചു

ഓർഡർ ചെയ്ത ഉൽപന്നവുമായി വീടുകളിലെത്തുമ്പോൾ മിക്ക ഉപഭോക്താക്കളുടെ കൈവശവും 1000, 500 നോട്ടുകളാണ്. ഈ നോട്ടുകൾ ഇന്നു മുതൽ സ്വീകരിക്കേണ്ടെന്ന് ആർബിഐ അറിയിച്ചതോടെയാണ് ക്യാഷ് ഓൺ ഡെലിവറി നിർത്തിവെച്ചത്.നിലവിൽ ഉപയോഗിച്ചിരുന്ന 500, 1000 കറൻസി നോട്ടുകൾ പിൻവലിച്ചതോടെ രാജ്യത്തെ മിക്ക ഇടപാടുകളും സ്തംഭിച്ചു.ഇ–കൊമേഴ്സ് ഇടപാടുകളെല്ലാം തല്‍കാലത്തേക്ക് നിര്‍ത്തിവെച്ചു. ആമസോൺ, ഫ്ലിപ്കാർട്ട്, സ്നാപ്ഡീൽ തുടങ്ങി ഓൺലൈൻ ഷോപ്പിങ് കമ്പനികളെല്ലാം ക്യാഷ് ഓൺ ഡെലിവറി നിർത്തിവെച്ചു.
അതേസമയം, ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വഴിയുള്ള വിൽപന കുത്തനെ കൂടിയിട്ടുണ്ട്. പെട്ടെന്ന് ലഭ്യമാക്കേണ്ട ഉൽപന്നങ്ങളെല്ലാം ക്രെഡിറ്റ് കാർഡ് വഴി വാങ്ങുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. ഭക്ഷണവും മറ്റു സേവനങ്ങളും എല്ലാം മിക്കവരും ഇന്ന് ക്രെഡിറ്റ് കാർഡ് വഴിയാണ് പേ ചെയ്യുന്നത്. കള്ളപ്പണവും കള്ളനോട്ടും പിൻവാങ്ങുന്നതോടെ ഡിജിറ്റൽ ഇടപാടുകൾ വര്‍ധിക്കുമെന്നാണ് കരുതുന്നത്.
ആമസോൺ, ഫ്ലിപ്കാർട്ട് വെബ്സൈറ്റുകളിൽ ക്യാഷ് ഓൺ ഡെലിവറി സംവിധാനം മരവിപ്പിച്ചിട്ടുണ്ട്. “We have disabled COD for you to save cash for essential payments” എന്നാണ് ആമസോൺ നൽകിയിരിക്കുന്നത്.അതേസമയം, സമാനമായ മുന്നറിയിപ്പ് കുറിപ്പ് ഫ്ലിപ്കാർട്ടിലും നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *