ഷൂട്ടിങ്ങിൽ ഇടയിൽ ഉള്ള അബകടം കൂടുതൽ വിവരങ്ങൾ പുറത്ത്

147858208019597-1

കന്നഡ സിനിമയുടെ ചിത്രീകരണത്തിനിടെ തടാകത്തില്‍ കാണാതായ നടന്മാരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. എന്നാല്‍ ഇതാരുടേതാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. കാണാതായ രണ്ടാമത്തെയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

ഇന്നലെ മാസ്തി ഗുഡി എന്ന സിനിമയുടെ ക്ലൈമാക്സ് ചിത്രീകരണത്തിനിടെയാണു ദാരുണമായ സംഭവം ഉണ്ടായത്. ചിത്രീകരണത്തിനിടെ നൂറടി ഉയരത്തില്‍ ഹെലികോപ്റ്ററില്‍നിന്നു ചാടിയ രണ്ടു നടന്മാരെ തടാകത്തില്‍ കാണാതാവുകയായിരുന്നു. വില്ലന്‍, സഹനടന്‍ വേഷങ്ങളില്‍ ശ്രദ്ധേയരായ അനില്‍, ഉദയ് എന്നിവരാണു മുങ്ങിത്താഴ്ന്നത്. ഇവര്‍ക്കു മുന്‍പേ ചാടിയ നായകന്‍ ദുനിയ വിജയ് നീന്തി രക്ഷപ്പെട്ടു.

കന്നഡ സൂപ്പര്‍താരം ശിവരാജ്കുമാറിന്റെ ‘ദൊഡ്ഡമനെ ഹുഡുഗ’ ഉള്‍പ്പെടെ ഒട്ടേറെ ചിത്രങ്ങളില്‍ വില്ലന്‍ വേഷത്തില്‍ തിളങ്ങിയിട്ടുള്ള നടനാണ് ഉദയ്.ചിത്രം,നുവ്വു  നിന്നും ,മനസാന്തന്വ്വേ,കാലുസ്‌കോവളനി ,ശ്രീറാം ഈ ചിത്രങ്ങളിൽ ഇവരെ ഇരുവരും അഭിനയിച്ചിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *