പുലിമുരുകന്റെ നൂറു കോടി വിജയത്തെ കുറിച്ച്‌ നിര്‍മാതാവിന്റെ മകന്‍ പറഞ്ഞത് എന്താണെന്നോ

07-1478459855-pulimurugan-box-office-1

12 കോടിയാണ് ചിത്രത്തിന്റെ ഇന്യഷീല്‍ ബഡ്ജറ്റ് ഉദ്ദേശിച്ചത്. എന്നാല്‍ ചിത്രീകരണം പൂര്‍ത്തിയായപ്പോള്‍ ഇരട്ടിയിലധികം പണം ചിത്രത്തിന് വേണ്ടി വന്നുവെന്നും റോബിന്‍ പറയുന്നു ചിത്രീകരണം തുടങ്ങിയതിന് ശേഷം ബിസിനസില്‍ ചെറിയ ബുദ്ധിമുട്ട് വന്നിരുന്നു. പക്ഷേ അതെല്ലാം പപ്പ നല്ല രീതിയില്‍ തന്നെ കൈകാര്യം ചെയ്തുവെന്നും റോബിന്‍ പറയുന്നു.

അഭിനയിക്കാന്‍ വലിയ താത്പര്യമില്ലായിരുന്നു. മുമ്പ് സിനിമയില്‍ എനിക്കൊരു റോള്‍ ഉണ്ടെന്ന് പപ്പയും ഉദയേട്ടനും(ഉദയ്കൃഷ്ണന്‍) പറഞ്ഞിരുന്നു. പക്ഷേ അന്നെ എന്നെ കളിയാക്കിയാതാണെന്ന് ഞാന്‍ വിചാരിച്ചത്. പിന്നീട് സിനിനിമയുടെ ചിത്രീകരണത്തിന് രണ്ട് ദിവസം മുമ്പ് എന്നോട് വീണ്ടും ഇക്കാര്യം പറഞ്ഞത്.നല്ലൊരു സിനിമയാണെന്നും ഒരുപാട് ഹൈപ്പുണ്ടെന്നും അറിയാമായിരുന്നു. എന്നാലും റിലീസ് വരെ നല്ല ടെന്‍ഷന്‍ അടിച്ചിട്ടുണ്ടെന്ന് റോബിന്‍ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *