യുഎസ് തെരഞ്ഞെടുപ്പ്;പോരാട്ടച്ചൂടില്‍ ട്രംപും ഹിലരിയും,

58-മതെ അമേരിക്കന്‍ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള തയ്യാറെടുപ്പിലാണ് അമേരിക്ക. ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണും,റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള പോരാട്ടത്തിനൊടുവില്‍ വിജയം ആര്‍ക്കാവുമെന്നാണ് ലോകമെമ്പാടും ഉറ്റുനോക്കുന്നത്.എബിസി സര്‍വ്വേ പ്രകാരം ഹിലരി അഞ്ച് പോയിന്റ് മുന്നിലാണുള്ളത്.
അയോവ, മിന്നസോട്ട, മിഷിഗണ്‍, പെന്‍സില്‍വാനിയ, വിര്‍ജീനിയ, ഫ്‌ളോറിഡ, നോര്‍ത്ത് കരോളിന, ന്യൂ ഹാംഷെയര്‍ എന്നീ സംസ്ഥാനങ്ങളിലെ വോട്ട് ഉറപ്പിക്കാനാണ് ട്രംപിന്റെ ലക്ഷ്യം. എന്നാല്‍ ഹിലരി അവസാന വട്ട പ്രചരണത്തിന് ലക്ഷ്യമിട്ടിട്ടുള്ളത് നോര്‍ത്ത് കരോലിനയിലെ റെലീഹില്‍ പ്രചാരണത്തിനെത്താനാണ്. ഒരു പക്ഷത്തേയ്ക്കും ചായ് വില്ലാത്ത വോട്ടര്‍മാരെ തങ്ങള്‍ക്കൊപ്പം നിര്‍ത്താനാണ് രണ്ടു സ്ഥാനാർത്ഥികളും ലക്ഷ്യമിടുന്നത്.
ഇമെയില്‍ വിവാദങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണെ തേടിയെത്തിയെങ്കിലും അമേരിക്കയിലെ മാധ്യമങ്ങളുടെ പിന്തുണ ഹിലരിക്കാണ്.ട്രംപിനെതിരെയുള്ള ആരോപണങ്ങള്‍ പെരുപ്പിച്ചു കാണിയ്ക്കുന്ന മാധ്യമങ്ങള്‍ ഹിലരിക്കെതിരെ ഉയര്‍ന്ന എഫ്ബിഐ അന്വേഷണങ്ങള്‍ ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ മിതത്വത്തോടെ കൈകാര്യം ചെയ്യുന്നതിലും ജാഗ്രത പുലർത്തിയിരുന്നു,സര്‍വ്വേയില്‍ പങ്കെടുത്തവരാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്.
ഇതിന് പുറമേ ഹിലരിയ്ക്ക് പിന്തുണയുമായി പ്രസിഡന്റ് ബറാക് ഒബാമ പ്രചാരണത്തില്‍ പങ്കെടുക്കുന്നതിനു എതിരെ ട്രംപ് വിമര്‍ശിച്ചിരുന്നു. നവംബര്‍ എട്ടിന് നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ആദ്യ ഘട്ട വോട്ടെടുപ്പിന് ശേഷം ഡിസംബര്‍ മധ്യത്തോടെ രണ്ടാംഘട്ട തിരഞ്ഞെടുപ്പും ജനുവരിയില്‍ മൂന്നാംഘട്ട തിരഞ്ഞെടുപ്പുമാണ് നടക്കുക. തുടര്‍ന്ന് 2017 ജനുവരി 20നാണ് അടുത്ത പ്രസിഡന്റ് ഭരണം നിലവില്‍ വരിക. നവംബര്‍ എട്ടിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റ് എന്നീ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ക്കാണ് അമേരിക്കയിലെ വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തുക.ഡിസംബര്‍ 19ന് നടക്കുന്ന രണ്ടാം ഘട്ട തിരഞ്ഞെടുപ്പില്‍ തലസ്ഥാന നഗരിയില്‍ വച്ച് കണ്ടുമുട്ടുന്ന പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളാണ് പ്രസിഡന്റിനെ ഔദ്യോഗികമായി തിരഞ്ഞെടുക്കുന്നത്. നവംബര്‍ എട്ടിലെ തിരഞ്ഞെടുപ്പ് പോപ്പുലര്‍ വോട്ടെന്നും ഡിസംബര്‍ 19ലെ തിരഞ്ഞെടുപ്പ് ഇലക്ടറല്‍ വോട്ടെന്നുമാണ് വിളിക്കുന്നത്. തിരഞ്ഞെടുപ്പില്‍ വിജയം കരസ്ഥമാക്കേണ്ട സ്ഥാനാര്‍ത്ഥി നേടണ്ടത് 538 ല്‍ 270 ഇലക്ടറല്‍ വോട്ടുകളാണ്. ജനുവരി ആറിനാണ് മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുക. ഈ ഘട്ടത്തില്‍ വച്ചാണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരെ തിരഞ്ഞെടുക്കുന്നത്.
l

Leave a Reply

Your email address will not be published. Required fields are marked *