വേർപിരിയലിനെ സംബന്ധിച്ച് ഗൗതമി

കമൽഹാസനും ഗൗതമിയും വേർപിരിഞ്ഞു,13 വർഷത്തെ തങ്ങളുടെ ബന്ധം അവസാനിപ്പിക്കുകയാണെന്ന് ഗൗതമി  തന്റെ ബ്ലോഗിലൂടെ വ്യക്തമാക്കിയത് ഇങ്ങനെ,ഞാനും കമല്‍ഹാസനും വേർപിരിയുകയാണ്,എന്നെ സംബന്ധിച്ചടത്തോളം ഹൃദയഭേദകമായ അവസ്ഥയാണ് ഇത്,എന്റെ ജീവിതത്തിൽ ഇതുവരെ എടുത്തിട്ടുള്ളതില്‍ ഏറ്റവും മനഃക്ലേശമുണ്ടാക്കുന്ന തീരുമാനമാണ് ഇത്.പതിമൂന്നുവർഷമായി ഞങ്ങൾ ഒരുമിച്ചായിരുന്നു.പരസ്പരമുള്ള ബന്ധങ്ങൾക്കിടെ രണ്ടുപേരുടെയും വഴി വ്യത്യസ്മാകുന്ന അവസ്ഥ അത്ര സുഖകരമല്ല.ഒന്നുകിൽ ഒരാൾ മറ്റൊരാളുടെ സ്വപ്നങ്ങൾക്ക് വേണ്ടി വിട്ടുവീഴ്‌ച ചെയ്യുക അല്ലെങ്കിൽ ഏകാന്തതയെന്ന സത്യത്തിലേക്ക് നടന്നു നീങ്ങുക.ഇതെന്റെ മനസ്സിൽ ഒരുപാട് നാളുകളായി അലട്ടുന്നുണ്ടായിരുന്നു. എന്നാൽ ഹൃദയഭേദകമായ ഈ സത്യം മനസ്സിലാക്കി ഇങ്ങനെയൊരു തീരുമാനത്തിലെത്താൻ രണ്ടു വർഷങ്ങൾ വേണ്ടി വന്നു.മാറ്റമെന്ന് പറയുന്നത് അനിവാര്യമാണ്.ആരുടെയെങ്കിലും തലയിൽ കുറ്റം ചുമത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല.മനുഷ്യനിലും അതുണ്ടാകാം,ബന്ധങ്ങളിലും ഈ മാറ്റങ്ങൾ മൂലം പ്രശ്നങ്ങളുണ്ടാകാം.ഞാൻ ഒരു അമ്മയാണ്. മക്കൾക്ക് വേണ്ടി ഒരു നല്ല അമ്മ ആയിരിക്കുക എന്നതാണ് എന്റെ ഉത്തരവാദിത്തം,അങ്ങനെ ആകാൻ എന്റെ ഉള്ളിൽ തന്നെ മനസമാധാനം വേണം.എന്റെ ഈ പ്രായത്തിൽ ഇങ്ങനെയൊരു തീരുമാനം വേദന നിറഞ്ഞതാണ്.

Leave a Reply

Your email address will not be published. Required fields are marked *