ഓക്‌സിജന്‍ ഉപയോഗിച്ചു പറക്കുന്ന റോക്കറ്റ്: ഇന്ത്യയ്ക്ക് ശാസ്ത്ര രംഗത് സുപ്രധാന നേട്ടം.

ഞായറാഴ്ച രാവിലെ ആറിനാണ് ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് സ്‌ക്രാം ജെറ്റ് എന്‍ജിന്‍ റോക്കറ്റ് വിക്ഷേപിച്ചത്. അഞ്ച് സെക്കന്‍ഡ് മാത്രമാണ് എഞ്ചിന്‍ പ്രവര്‍ത്തിച്ചത്.

ഐഎസ്ആര്‍ഒയുടെ അഡ്വാന്‍സ്ഡ് ടെക്‌നോളജി വെഹ്ക്കിള്‍ (എടിവി – സൗണ്ടിങ് റോക്കറ്റ്) ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്. 3277 കിലോഗ്രാം ഭാരവുമായിട്ടാണ് എടിവിലിഫ്റ്റ് ഓഫ് ചെയ്തത്.

ഇന്ധനം കത്തിക്കുവാൻ ആവിശ്യമായി വരുന്ന ഓക്സിജിൻ അന്തരീക്ഷത്തിൽ നിന്ന് സ്വീകരിക്കും എന്നതാണ് സ്‌ക്രാംജെറ്റ് എഞ്ചിന്റെ പ്രത്യേകത.അതായത് റോക്കറ്റിന് ആവശ്യമായ ഓക്‌സിജന്‍ ഭൂമിയില്‍ നിന്ന് കൊണ്ടു പോകേണ്ട ആവശ്യമില്ല. നിലവില്‍ റോക്കറ്റുകള്‍ എഞ്ചിന്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി ഇന്ധനവും ദ്രവീകൃത ഓക്‌സിജനും റോക്കറ്റില്‍ത്തന്നെ സൂക്ഷിക്കുകയാണ് ചെയ്യുന്നത്.
ബഹിരാകാശ ഗവേഷണ രംഗത്ത് സ്‌ക്രാംജെറ്റ് എഞ്ചിന്‍ പരീക്ഷണ വിജയം ഇന്ത്യയുടെ വിജയ കുതിപ്പിന് വേഗത നല്‍കും.ഉപഗ്രഹങ്ങള്‍ വഴി  സൂപ്പര്‍ സോണിക് കമ്പ്യൂഷന്‍ റാം ജെറ്റ് അഥവാ സ്‌ക്രാംജെറ്റ് എഞ്ചിന്റെ പരീക്ഷണ വിക്ഷേപണത്തിന്റെ വിവിധ ഘട്ടങ്ങളുടെ പ്രവര്‍ത്തനങ്ങൾ അറിയുവാൻ  സാധിച്ചു.സൂപ്പര്‍ സോണിക് വേഗതയിലായിരുന്നു എഞ്ചിന്റെ പ്രവര്‍ത്തനം.ശബ്ദത്തേക്കാള്‍ ആറിരട്ടി വേഗതയില്‍ കുതിക്കാന്‍ സ്‌ക്രാംജെറ്റ് റോക്കറ്റുകള്‍ക്ക് സാധിക്കും.വരും ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് കൂടുല്‍ പഠനങ്ങള്‍ നടത്തുമെന്നും ഐഎസ്ആര്‍ഒ കേന്ദ്രങ്ങള്‍ പറഞ്ഞു.

 

 

Leave a Reply

Your email address will not be published. Required fields are marked *