സ്വാശ്രയ പ്രൊഫഷണൽ കോഴ്സ് പ്രവേശനം നിയമനിർമാണം

1473399528468-3

തിരുവന്തപുരം 9/9/2016: സ്വാശ്രയ  കോളേജ് പ്രശനംമാനേജ്‌മെന്റുകളും സർക്കാറും തമ്മിലുള്ള പിടിവാശിയിലോ ഒത്തുതീർപ്പിലോ അവസാനിക്കുമ്പോൾ ക്ലേശിക്കുന്നത് വിദ്യാർഥികളുo അവരുടെ രക്ഷിതാക്കളുമാണ്. വാതുറന്നാൽ ടി.എം.എ. പൈ കേസ് പരാമർശിക്കുന്ന മാനേജ്‌മെന്റുകൾ, അവർക്കെതിരെ സുപ്രീംകോടതിയിൽനിന്ന് ഇക്കഴിഞ്ഞ മെയ് രണ്ടിന്‌ വന്നപ്പോഴാണ്  വിശദമായ വാദംകേട്ടശേഷം സ്വാശ്രയകോളേജ് പ്രവേശനത്തിൽ സംസ്ഥാനസർക്കാറിന് കാര്യമായ പങ്കുണ്ടെന്ന് ഭരണഘടനാെബഞ്ച് വിധിച്ചത്. ജസ്റ്റിസുമാരായ അനിൽ ദവെ, എ.കെ സിക്രി, ആർ.കെ. അഗർവാൾ, എ.കെ. ഗോയൽ, ആർ. ഭാനുമതി എന്നിവരടങ്ങിയ െബഞ്ച് പുറപ്പെടുവിച്ച വിധിയിലാണ് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ പ്രവർത്തനം നിരീക്ഷിക  സ്വാശ്രയകേസിന്റെ ചരിത്രം മുഴുവൻ വിശദീകരിക്കുന്ന, ഇരുന്നൂറോളം പേജ് വരുന്ന ഈ വിധിയിൽ 1993-ലെ ഉണ്ണികൃഷ്ണൻകേസ് മുതലുള്ള ചരിത്രം പരിശോധിക്കുന്നു. 50 ശതമാനംഫ്രീ സീറ്റിൽ കുറഞ്ഞഫീസും ശേഷിക്കുന്ന 50 ശതമാനത്തിൽ കൂടിയ ഫീസും ആവാമെന്നതായിരുന്നു ആ വിധിയിലെ ഉള്ളടക്കം. അതനുസരിച്ചാണ് 2002 വരെ രാജ്യത്തെങ്ങും പ്രൊഫഷണൽ കോഴ്‌സുകളിലേക്ക് പ്രവേശനം നടന്നത്. എന്നാൽ, 2002-ൽ ടി.എം.എ. പൈ കേസിൽ സുപ്രീംകോടതിതന്നെ ഈ വിധി നിരാകരിക്കുകയാണുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *